പാലക്കാട് : കല്ലേക്കാട് വ്യാസ വിദ്യാ പീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകൾ രുദ്ര രാജേഷ് (16) ആണ് മരിച്ചത്.
ബുധൻ രാത്രി 9 ഓടെ പെൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ടൗൺ നോർത്ത് പോലീസ് കേസെടുത്തു. ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സീനിയർ വിദ്യാർഥികളുടെ റാഗിങ്ങാണ് മകള്‍ ജീവനൊടുക്കാന്‍ കാരണമെന്ന് പിതാവ് രാജേഷ് പറഞ്ഞു. സ്‌കൂളിൽ റാഗിങ് നടക്കുന്നുണ്ടെന്ന് മകൾ പറഞ്ഞിരുന്നതായും രാജേഷ് പ്രതികരിച്ചു. സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റാഗിങ് കാരണം മകൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതാണ് അവളെ മരണത്തിലേക്ക് തള്ളി വിട്ടതെന്നും രാജേഷ് കത്തിൽ വ്യക്തമാക്കി. പരാതി അതീവ ഗൗരവത്തോടെ പരിഗണിക്കണമെന്നും നിയമപ്രകാരം ഉടനടി നടപടി സ്വീകരിക്കണമെന്നും രാജേഷ് പറഞ്ഞു.
