കൂറ്റനാട് പോസ്റ്റ് ഓഫീസിന്റെ സ്‌പെല്ലിങില്‍ മാറ്റം

 


തപാല്‍ വകുപ്പിന്റെ ഒറ്റപ്പാലം ഡിവിഷന് കീഴിലുള്ള 'കൂറ്റനാട്' പോസ്റ്റ് ഓഫീസിന്റെ പേര് ഔദ്യോഗികമായി പരിഷ്‌കരിച്ചു. നിലവിലുള്ള 'Kuttanad' എന്ന ഇംഗ്ലീഷ് സ്‌പെല്ലിങിന് പകരം ഇനി മുതല്‍ 'Koottanad' എന്നായിരിക്കും പുതിയ പേര്. 

ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ അംഗീകാരത്തെത്തുടര്‍ന്ന് സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റം വരുത്തിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഒറ്റപ്പാലം തപാല്‍ ഡിവിഷന്‍ സൂപ്രണ്ട് പുറത്തിറക്കി. 

തദ്ദേശീയമായ ഉച്ചാരണത്തിന് അനുസൃതമായാണ് ഇംഗ്ലീഷ് സ്‌പെല്ലിംഗില്‍ ഈ മാറ്റം വരുത്തിയിരിക്കുന്നത്. എന്നാല്‍ പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡില്‍ (679533) മാറ്റമുണ്ടാകില്ല.




Tags

Below Post Ad