പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ്സ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു.കൊപ്പം മണ്ണേങ്ങോട് സ്വദേശി മുഹമ്മദ് റാഫിയാണ് (33) മരിച്ചത്.
പട്ടാമ്പി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക്‌പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സും എതിരെ വന്ന ബുള്ളറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ റാഫിയെ നാട്ടുകാർ ചേർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

