കുറ്റിപ്പുറം:കുറ്റിപ്പുറത്ത് സ്കൂട്ടറിൽ ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. നിലമ്പൂർ സ്വദേശിനി റിഫയാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴരക്ക് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ സമീപമാണ് അപകടം ഉണ്ടായത്.
കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന പെൺകുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ കർണ്ണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ സ്കൂട്ടർ മറിയുകയും റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ഇരുമ്പിളിയം സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ

