ഹിമാലയത്തിലേക്ക് സൈക്കളിൽ യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്റഫ് മരിച്ച നിലയിൽ

 



വടക്കാഞ്ചേരി :ഹിമാലയത്തിലേക്ക് സൈക്കിളിൽ യാത്ര നടത്തി ശ്രദ്ധേയനായ വടക്കാഞ്ചേരി സ്വദേശി അഷ്റഫ് മരിച്ച നിലയിൽ. വടക്കാഞ്ചേരി ഏങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപത്തെ തോട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾക്ക് പരിമിതിയുള്ള ആൾ കൂടിയാണ് അഷ്റഫ്. 43 വയസായിരുന്നു.

സംഭവസ്ഥലത്തെത്തി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

2017ലെ ഒരു ബൈക്കപകടത്തിൽ അറ്റുപോയതാണ് അഷ്റഫിന്റെ കാൽപാദം. തുന്നിച്ചേർത്ത വേദനയുമായി ജീവിക്കാൻ തീരുമാനിച്ചെങ്കിലും ഒന്നിനുപുറകെ അപകടങ്ങൾ ഓരോന്നായി അഷ്റഫിനെ തേടിയെത്തുകയായിരുന്നു. വേദനകൾ വിടാതെ പിന്തുടർന്നെങ്കിലും നേരിയ ചലനശേഷിയുള്ള കാലുമായി അഷ്റഫ് ലഡാക്കിലേക്ക് യാത്ര പോയിരുന്നു.

Below Post Ad