തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം ഉപന്യാസം, മലയാളം പ്രസംഗം എന്നീ ഇനങ്ങളിൽ മത്സരിച്ച് ഇരുവിഭാഗങ്ങളിലും എ ഗ്രേഡ് നേടി മേഴത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അനന്യ.വി ശ്രദ്ധേയ നേട്ടം കൈവരിച്ചു. സ്കൂളിനും നാടിനും അഭിമാനമായി മാറുന്ന ഈ നേട്ടത്തിലൂടെ അനന്യയുടെ പ്രസംഗപ്രതിഭ വീണ്ടും തെളിഞ്ഞു.
ഇത് രണ്ടാം തവണയാണ് സംസ്ഥാനതല പ്രസംഗ മത്സരത്തിൽ അനന്യ അംഗീകാരം നേടുന്നത്. കൂടാതെ, സംസ്ഥാന ശാസ്ത്രമേളയിൽ തുടർച്ചയായി മൂന്നു തവണ ഇതേ വിഷയത്തിൽ എഗ്രേഡ് നേടിയിട്ടുള്ളതും അനന്യയുടെ അസാധാരണമായ കഴിവിന് തെളിവാണ്.
പെരിങ്ങോട് എച്ച്എസ്എസിലെ മുൻ അധ്യാപകനും പിതാവുമായ വാസുദേവൻ മാസ്റ്ററിന്റെ മാർഗനിർദേശവും പ്രചോദനവുമാണ് അനന്യയിലെ പ്രതിഭ വളരാൻ വഴിയൊരുക്കിയത്. തൃത്താല ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്ക് ദിവ്യയാണ് മാതാവ്.
