കുറ്റിപ്പുറം: പ്രസവശേഷം നാലാം ദിവസം യുവതി മരിച്ചു.കുറ്റിപ്പുറം പാഴുർ അണ്ണത്ത് ഹുസൈൻ്റെ മകൾ നാസിയ ( 21 )യാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കുറ്റിപ്പുറം നടുവട്ടം കളത്തിൽപ്പടി പുതുപ്പറമ്പിൽ ഷൗക്കത്തിൻ്റെ ഭാര്യയാണ് നാസിയ
പ്രസവ ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി പാഴൂരിലെ വീട്ടിൽ കഴിയവേ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് വ്യാഴാഴ്ച വൈകീട്ട് മരണപ്പെടുകയായിരുന്നു
വെള്ളിയാഴ്ച രാവിലെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ വെച്ച് കുറ്റിപ്പുറം പോലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊണ്ടുപോകും.പോസ്റ്റ്മോർട്ടത്തിന് ശേഷം പാഴുർ ജുമാമസ്ജിദിൽ ഖബറടക്കും
