നിശ്ചിത ചതുരശ്രയടി വിസ്തീർണമുള്ള ചെറിയ വീടുകൾക്ക് മണ്ണെടുക്കുന്നതിനുള്ള അനുമതി ജിയോളജി ഓഫിസുകൾക്ക് പകരം പഞ്ചായത്തുകളിൽനിന്ന് ലഭ്യമാക്കാൻ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി പി. രാജീവ്.
കുറഞ്ഞ വിസ്തൃതിയിൽ വീട് നിർമിക്കുന്നവരും ജിയോളജി ഓഫിസുകളിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഈ പ്രയാസം ഒഴിവാക്കുന്നതിനാണ് നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതെന്ന് പത്രപ്രവർത്തക യൂനിയന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഒഴിവാക്കുന്നതു പഠിച്ച സമിതിയുടെ റിപ്പോർട്ട് സർക്കാർ പരിഗണനയിലാണ്.