കുമ്പിടി:തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇന്ന്. യു.ഡി.എഫ്. സ്ഥാനാർഥി പി.വി. വനജ മോഹൻ, എൽ.ഡി.എഫ്. സ്ഥാനാർഥി പി. സ്നേഹ, എൻ.ഡി.എ. സ്ഥാനാർഥി ലിബിനി സുരേഷ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച് ബ്ലോക്ക് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി.പി. സുഭദ്ര കപ്പൂർ പഞ്ചായത്തിലെ സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയിൽ നിയമനം ലഭിച്ചതിനെത്തുടർന്ന് രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ആനക്കര പഞ്ചായത്തിലെ വാര്‍ഡ് 1 ഉമ്മത്തൂർ, 2 തോട്ടഴിയം, 8 കുറിഞ്ഞിക്കാവ്, 9 നയ്യൂർ, 11 പുറമതിൽശേരി, 12 മുണ്ട്രക്കോട്, 14 മേലേഴിയം, 15 കുമ്പിടി, 16 പെരുമ്പലം എന്നീ വാര്‍ഡുകള്‍ ഉള്‍പെട്ടതാണ് തൃത്താല ബ്ലോക്കിലെ കുമ്പിടി ഡിവിഷന്‍. കഴിഞ്ഞ തവണ എല്‍ഡിഎഫിന് ആയിരത്തിവേറെ വോട്ട് ഭൂരിപക്ഷം നേടിയ ഡിവിഷനാണ് കുമ്പിടി.
തൃത്താല ബ്ലോക്കിൽ ആകെ 14 ഡിവിഷനുകളാണ് അതിൽ 12 എണ്ണം എൽഡിഎഫും 2 എണ്ണം യുഡിഎഫുമായാണ് സീറ്റുകൾ പങ്കിടുന്നത്.
ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. വെള്ളി രാവിലെ 10 മുതൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വോട്ടെണ്ണും.