കുമരനെല്ലൂർ : ആതുര സേവന രംഗത്ത് നിസ്വാർത്ഥ പ്രവർത്തനവുമായി നാലരപതിറ്റാണ്ട് പിന്നിട്ട ന്നടിൻ്റെ പ്രിയപ്പെട്ട കംമ്പോണ്ടർ ഭാസ്കരേട്ടന് വേണ്ടി "കെ.ഭാസ്കരൻ കുടുംബ ചികിൽസാ സഹായ സമിതി" നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ഞായറാഴ്ച രാവിലെ 10 ന് നടക്കും.
രണ്ട് വർഷം മുമ്പാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ ഭാസ്കരേട്ടയും, ഭാര്യയുടെയും ചികിത്സക്കായി സഹായ സമിതി രൂപീകരിച് പ്രവർത്തനം തുടങ്ങിയത്.
കരമനല്ലൂരിലും തൊട്ടടുത്ത പരിസര പ്രദേശങ്ങളിലും ഏത് പാതിരാ സമയത്തും ഓടിയെത്തി സേവനം ചെയ്യുന്ന ഭാസ്കരേട്ടന് സ്വന്തമായി വീട്ടില്ലാത്തതിനാൽ അതിൻ്റെ ഉത്തരവാദിത്വം കൂടി സമിതി നിറവേറ്റുകയായിരുന്നു.
ചികിത്സക്ക് ചിലവഴിച്ചതിൽ നിന്ന് മിച്ചമായ തുക കൂടി ചേർത്തി 5 സെന്റ് സ്ഥലവും അതിലൊരു വീടും എന്ന സ്വപ്നവും യാഥാർത്ഥ്യമായി.
കുമരനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വാങ്ങിയ സ്ഥലത്തിന്റെ രേഖയും വീടിന്റെ താക്കോലും ഈ സദുദ്യമത്തിൽ സഹകരിച്ചവരുടെ സാന്നിദ്ധ്യത്തിൽ കൈ മാറുമെന്ന് സഹായ സമിതി അറിയിച്ചു.
ഭാര്യ ശാന്തയുടെയും ഭാസ്കരേട്ടൻ്റെയും ചികിൽസക്ക് 2 വർഷം മുമ്പാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ ചികിൽസ സഹായ സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്.
ചികിൽസ സഹായത്തോടപ്പം സ്വന്തമായി സ്ഥലവും അതിലൊരു വീടും ഒരുക്കാൻ നാട് കൈകോർത്തു.
ഒരു നാടിൻറെ മാത്രമല്ല മറ്റു നാടിന്റെയും വിവിധ പ്രദേശങ്ങളിലെ രോഗികളെ പരിചരിച്ച് അവർക്ക് മരുന്നും, രോഗശമനവും ഉറപ്പാക്കികൊണ്ടിരിന്ന ഭാസ്കരേട്ടന് നാളിതുവരെയായിട്ടും സ്വന്തമായൊരു ഭൂമിയോ,വീടോ ഉണ്ടായിരുന്നില്ല.
തന്റെ ജീവിതം തന്നെ ആതുര സേവന രംഗത്ത് സമർപ്പിച്ച് വാടക വീട്ടിൽ കഴിയുകയായിരുന്നു അദ്ദേഹം.
കുമരനല്ലൂർ ഗവ:ആസ്പത്രിക്ക് സമീപം പണിത വീടിന്റെ രേഖയും താക്കോൽ ദാനവും ഞായറാഴ്ച രാവിലെ 10 ന് നടത്തുമന്ന് സഹായസമിതി ചെയർമാൻ അലി കുമരനല്ലൂർ, ജനറൽ കൺവീനർ എം.പി. കൃഷ്ണൻ. ട്രഷറർ പി.ജി വിമൽ എന്നിവർ അറിയിച്ചു.