നവീകരിച്ച കുറ്റിപ്പുറം നിളയോരം പാർക്ക് ഉദ്ഘാടനം ഓഗസ്റ്റ് 20ന്

 


കുറ്റിപ്പുറം ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നിളയോരം പാർക്ക് രണ്ടാം ഘട്ട നവീകരണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി

ടൂറിസം വകുപ്പ് അനുവദിച്ച മൂന്ന് കോടി  രൂപ ഉപയോഗിച്ചാണ് പാർക്കിന്റെ രണ്ടാം ഘട്ടമായി വിവിധ നവീകരണ പ്രവൃത്തികൾ നടന്നത്.
നിർമ്മിതികേന്ദ്രയുടെ മേൽനോട്ടച്ചുമതലയിലാണ് പദ്ധതി നിർവ്വഹണം നടന്നത്.

ആഗസ്റ്റ് 20 ന് വൈകുന്നേരം 6 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി.എ. മുഹമ്മദ് റിയാസ് പാർക്ക് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ മുന്നോടിയായി നിളയോരം പാർക്കിൽ എ എൽ എ ആബിദ് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

പാർക്ക്  നവീകരണങ്ങളുടെ ഭാഗമായി
ഡിജിറ്റൽ ലൈബ്രറി,ഗെയിം സോൺ, ഫൗണ്ടൻ, വാട്ടർബോഡി, പ്രവേശന കവാടം, റെയിൻ ഷെൽട്ടർ, നടപ്പാത, കിയോസ്കുകൾ ( ഷോപ്പുകൾ ) എന്നിവയാണ്  പ്രധാനമായും നടപ്പിലാക്കിയത്. കിഡ്സ് അഡ്വഞ്ചർ പാർക്കിനായുള്ള സ്ഥലവും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.


Below Post Ad