കാൽപന്ത് കളിയിൽ വിസ്മയം തീർത്ത സഹോദരങ്ങൾ എഫ് സി കേരളയുടെ ഐ ലീഗ് ടീമിലേക്ക്


ചങ്ങരംകുളം : കാൽപന്ത് കളിയിൽ വിസ്മയം തീർത്ത സഹോദരങ്ങൾ ഇനി മുതൽ ഇന്ത്യയിലെ പ്രൊഫഷണൽ ക്ളബ്ബുകളിൽ ഒന്നായ എഫ് സി കേരളയുടെ ഐ ലീഗ് ടീമിൽ ബുട്ടണിയും.

ചങ്ങരംകുളം ചിയ്യാനൂർ സ്വദേശികളായ ഷഹബാസ് അമൻ അണ്ടർ (14) വിഭാഗത്തിലും, സഹോദരൻ ഷഹസാദ് അണ്ടർ(13) വിഭാഗത്തിലുമാണ് എഫ് സി കേരളക്ക് വേണ്ടി സെലക്ഷൻ നേടിയത്.

ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ രംഗത്ത് പ്രാവീണ്യം തെളിയിച്ച ഈ ബാല താരങ്ങൾ തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഓപ്പൺ സെലക്ഷനിൽ ആണ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഷഹബാസ് ചാലിശ്ശേരി സ്കൂളിൽ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയും, ഷഹസാദ് പെരുമുക്ക് ബിടിഎം സ്കൂളിൽ ഏഴാം ക്ളാസ് വിദ്യാർത്ഥിയുമാണ്.

 ചിയ്യാനൂർ സ്വദേശിയായ പുത്തൻവീട്ടിൽ യഅ്കൂബ് മിസിരിയ ദമ്പതികളുടെ മക്കളാണ് ഈ മിടുക്കൻമാർ


Below Post Ad