ആനക്കര : കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് ആനക്കര പഞ്ചായത്ത് കമ്മിറ്റി വാഴനട്ടു പ്രതിഷേധിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വാഴ നട്ടു പ്രതിഷേധ സമത്തിന്റെ ഭാഗമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
പ്രതിഷേധപരിപാടി മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി. എം മുനീബ് ഹസൻ ഉദ്ഘാടനം ചെയ്തു.
സി. ഇർഷാദ് അധ്യക്ഷത വഹിച്ചു, സിയാസ് പാറക്കൽ സിയാദ് പള്ളിപ്പടി , യു. ഷമീർ, ഹഫീസ് കുമ്പിടി, എം വി ജലീൽ, മജീദ് പുല്ലാര,നൗഷാദ് ചോലക്കൽ തുടങ്ങിയവർ സംസാരിച്ചു.