കൂടല്ലൂർ : കൂട്ടക്കടവ് അങ്ങാടിയിൽ പാതയോരത്ത് നിന്ന് മുറിചിട്ട മരങ്ങൾ ഒരു മാസം പിന്നിട്ടിട്ടും നീക്കം ചെയ്യാത്തത് യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.
മുറിച്ചിട്ട മരത്തിന്റെ തടിയും മരക്കൊമ്പുകളും റോഡിലേയ്ക്കിറങ്ങി കിടക്കുന്നത് ബസ് കാത്ത് നിൽക്കുന്ന സ്‌കൂൾ കുട്ടികൾക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു
കാല്‍നട യാത്രക്കാര്‍ക്ക് ഏറെ അപകടകരമാകുന്ന വിധമാണ് മരകൊമ്പുകള്‍ റോഡില്‍ കിടക്കുന്നത്.
എതിര്‍ വശത്തു നിന്ന് വരുന്ന വാഹനത്തിന് മരക്കൊമ്പുകള്‍ കാരണം സൈഡ് നല്കാന്‍ കഴിയാത്തതിനാല്‍ വാഹനങ്ങൾക്ക് അപകട സാധ്യത കൂടുതലാണ്
പരാതി കൊടുത്തിട്ടും നടപടി എടുക്കുന്നില്ല എന്ന് നാട്ടുകാർ പറയുന്നു.അടിയന്തിരമായി റോഡ് സൈഡിൽ, കിടക്കുന്ന മരങ്ങൾ നീക്കം ചെയ്തത് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം