അബുദാബി മുസഫയിലെ ഫുഡ്സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരുകയായിരുന്ന യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി കോലത്തു പറമ്പില്‍ വീട്ടില്‍ അബ്ദുല്‍ കരീം-ഖദിയമ്മ കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് അല്‍ഫാസ് (24) ആണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അല്‍ഫാസ് പത്തുമാസം മുമ്പാണ് അബുദാബിയിൽ എത്തിയത്.
അല്‍ഫാസിനൊപ്പം മുറിയിൽ ഒരുമിച്ച് താമസിക്കുന്നവർ പുലർച്ച നോക്കിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് ബനിയാസ് മോര്‍ച്ചറിയിലേക്കും മാറ്റിയത്.