പട്ടാമ്പി : ചൈനയിൽ വാഹനാപകടത്തിൽ മരിച്ച എൻജിനീയറിംഗ് വിദ്യാർത്ഥി വിളയൂർ സ്വദേശി മുഹമ്മദ് ജസീമിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ചൈനയിലെ ഇന്ത്യൻ കൗൺസിലർ ജനറൽ ഡോ.എൻ നന്ദകുമാർ അറിയിച്ചു.
ഇന്ത്യൻ അംബാസിഡർക്കക്കും ഹൈക്കമ്മീഷണർക്കും വി.കെ ശ്രീകണ്ഠൻ എം.പി. ഇമെയിൽ അയച്ചിരുന്നു.മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായി മറുപടി ലഭിച്ചു.
കഴിഞ്ഞ 28 നാണ് റോഡപകടത്തിൽ
നഞ്ചിങ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗിന് വിദ്യാർത്ഥി വിളയൂർ സ്വദേശി മുഹമ്മദ് ജസീം മരണപ്പെട്ടത്.
ചൈനയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കും
മേയ് 05, 2023