ചാലിശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

 



കൂറ്റനാട്ഃ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കുന്നേത്തരി കാക്കശ്ശേരി വീട്ടില്‍ ആദർശ്( 24) നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15 ചുമത്തി നാടുകടത്തിയത്. 

കാപ്പ നിയമ പ്രകാരം പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ പ്രവേശിക്കുന്നതിൽ നിന്നും ഒരു വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്കുമാർ ഐ.പി.എസ് സമർപ്പിച്ച ശിപാര്‍ശയിൽ തൃശ്ശൂര്‍ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറല്‍ ഹരിരങ്കർ ഐ.പി.എസിന്‍റെ ഉത്തരവ്. ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. പാലക്കാട് ജില്ലയിൽ 

ചാലിശ്ശേരി പൊലീസ് സ്റ്റേഷനിലും, തൃത്താല എക്സൈസ് ഓഫീസ് കീഴിലും തൃശ്ശൂര്‍ ജില്ലയിലെ കുന്ദംകുളം പൊലീസ് പൊലീസ് സ്റ്റേഷനിലും ക്രിമിനല്‍ കേസുകളിൽ പ്രതിയാണ്. ചാലിശ്ശേരി പൊലീസ് ഇൻസ്പെക്ടർ ആർ കുമാര്‍ തുടർനടപടികൾ സ്വീകരിച്ചു.

2025 മാർച്ചിൽ കഞ്ചാവുമായി പിടിക്കപ്പെട്ടതിന് തൃത്താല എക്സൈസ് പിടികൂടിയതിനെ തുടർന്നാണ് കാപ്പ-15 നടപടികൾ സ്വീകരിച്ചത്. 2024 സംപ്തംബറില്‍ കുന്ദംകുളം പൊലീസ് സ്റ്റേഷനിലും കഞ്ചാവ് പിടിക്കപെട്ടതിന് കേസ് നിലവിലുണ്ട്.

Below Post Ad