വളാഞ്ചേരി അപകടത്തിൽ മരണമടഞ്ഞ ആസാം സ്വദേശികൾക്ക് കോട്ടപ്പുറം മഹല്ല് ഖബർസ്ഥാനിൽ അന്ത്യനിദ്ര


 

വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട ആസാം സ്വദേശികൾക്ക് സുമനസ്സുകളുടെ ആദരവോടെ കോട്ടപ്പുറം മഹല്ല് ഖബറിസ്ഥാനിൽ കബറടക്കി. 

ആരാരും അറിയാത്ത അന്യ നാട്ടിലെ രണ്ടു ചെറുപ്പക്കാർ ജോലി തേടി കേരളത്തിൽ എത്തുകയും വേങ്ങരയിൽ താമസിച്ച്  തൊഴിൽ ഏർപ്പെടുകയും ചെയ്തിരുന്ന രണ്ട് ആസാം സ്വദേശികളായ രാഹുൽ, അമീർ എന്നീ യുവാക്കൾ ബുധനാഴ്ചയാണ്  ബൈക്കും ബസ്സും കൂട്ടിയിടിച്ച് മരണപ്പെട്ടത്. ആ യുവാക്കൾക്കാണ് ഒരു നാടിന്റെ ആദരവും ബഹുമാനവും നൽകിക്കൊണ്ട് കോട്ടപ്പുറം മഹലിന്റെ പ്രത്യേക താല്പര്യം പ്രകാരം കബറടക്കം സാധ്യമാക്കിയത്.

മരണപ്പെട്ടവരുടെ മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള സാങ്കേതിക - സാമ്പത്തിക പ്രയാസങ്ങൾ ആ ചെറുപ്പക്കാരുടെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.അങ്ങനെയുള്ള സാഹചര്യത്തിലാണ് കേരളത്തിൽ തന്നെ മറവ് ചെയ്യാനുള്ള അനുമതി അന്വേഷിച്ചത്.

കൂടുതലൊന്നും ആലോചിക്കാതെ തന്നെ കോട്ടപ്പുറം മഹല്ല് കമ്മിറ്റി ആ യുവാക്കളുടെ ബോഡി  സ്വീകരിക്കാൻ തയ്യാറാവുകയും കബറടക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തതും അതോടൊപ്പം തന്നെ ആ നാട് എല്ലാത്തിനും കൂടെ നിന്നതും മഹത്തായ മാതൃക പ്രവർത്തനമായി മാറി.



Below Post Ad