പെരിന്തൽമണ്ണയിൽ ആളൊഴിഞ്ഞ വീട്ടിൽ മൃതദേഹം കണ്ടെത്തി. പെരിന്തൽമണ്ണ തോട്ടക്കരയിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്
ആറു മാസമായി അടഞ്ഞുകിടക്കുന്ന വീടാണിത്. തമിഴ്നാട് സ്വദേശി ശരവണൻ ആണ് മരിച്ചത്. ഭാര്യയെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അടഞ്ഞു കിടക്കുന്ന വീട്ടിൽ ശരവണൻ എങ്ങിനെ എത്തിയെന്നതിൽ ദുരൂഹത നിലനിൽക്കുന്നു.