പൊന്നാനിയിൽ എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു


 

പൊന്നാനി: പൊന്നാനിയിൽ എലിപ്പനി ബാധിച്ച് രണ്ട് പേർ മരിച്ചു.പൊന്നാനി സ്വദേശികളായ വാസു(70),സുരേഷ് (44) എന്ന അച്ഛനും മകനും ആണ് മരിച്ചത് .

ഇരുവരുടെയും മരണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 24, 28 തീയതികളിൽ ആണ് ഇവർ മരിച്ചത്. മരിച്ചവരുടെ സാമ്പിൾ പരിശോധന ഫലം ഇന്നാണ് പുറത്ത് വന്നത്.

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പ് മുന്നറിപ്പ് നിലനിൽക്കെയാണ് രണ്ട് മരണം സ്ഥിരീകരിച്ചത്.

Tags

Below Post Ad