കാലവർഷം കനക്കും: ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: കേരത്തിൽ ഇന്ന് മുതൽ കാലവർഷം ശക്തിപ്പെടാൻ സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

 നാളെയും മറ്റന്നാളും സംസ്ഥാന വ്യാപകമായി അതിശക്തമായ മഴയുണ്ടായേക്കും.നാളെ രണ്ടിടത്തും ചൊവ്വാഴ്ച ഏഴിടത്തും ഓറഞ്ച് അലർട്ടാണുള്ളത്. 

സാധാരണ ലഭിക്കേണ്ട മഴ ജൂലൈയിൽ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
Tags

Below Post Ad