കൂടല്ലൂര്‍: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരത പ്രശ്‌നോത്തരി - സബ് ജില്ലാതല മത്സരത്തില്‍ കൂടല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ജേതാക്കളായി.
എട്ടാം ക്ലാസിലെ വൈഗ മനോജ് ,ഒന്‍പതാം ക്ലാസിലെ ആര്യനന്ദ എം പി എന്നിവര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി.
മത്സരത്തിന്റെ രണ്ടാംഘട്ടമായ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടുന്നതിനോടൊപ്പം 5000 രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് ലഭിക്കും.ജൂണ്‍ 26ന് ഓണ്‍ലൈനായാണ് സബ്ജില്ലാതല മത്സരം നടന്നത്
റിസര്‍വ് ബാങ്ക് പ്രശ്‌നോത്തരി; വൈഗയും ആര്യനന്ദയും ജേതാക്കള്‍
ജൂലൈ 02, 2023
Tags