തൃത്താല നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ നിന്ന് 4240 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടിയപ്പോൾ തൃത്താലയിൽ ആകെ 37 ബാച്ചുകളിലായി 1850 ഹയർ സെക്കണ്ടറി സീറ്റുകൾ മാത്രമാണ് നിലവിലുളളത്.
2390 വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കാത്ത ഗുരുതര സാഹചര്യമാണ് നില നിൽക്കുന്നത് ജില്ലയിൽ ഏറ്റവും കൂടുതൽ സീറ്റ് ക്ഷാമം നേരിടുന്നത് തൃത്താല നിയോജകമണ്ഡലത്തിലാണ് വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോളും വിദ്യഭ്യാസ വകുപ്പും തൃത്താല എം.എൽ.എ കൂടിയായ മന്ത്രി എം.ബി രാജേഷും കടുത്ത അലംഭാവം തുടരുകയാണെന്ന് എം.എസ്.എഫ് ആരോപിച്ചു.
അധിക ബാച്ച് അനുവദിച്ച് വിദ്യാർത്ഥികളുടെ പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കുക, പ്രൊഫ. വി. കാർത്തികേയൻ റിപ്പോർട്ട് പുറത്ത് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എം.എസ്.എഫ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റി തൃത്താല എ ഇ ഒ ഓഫീസ് ഉപരോധം സംഘടിപ്പിച്ചു
പി.എം മുബീൻ, നാസിഹ് പി.പി, ഉസാമ ടി.കെ, അനസ് പാലത്തറ, യു.ടി താഹിർ തുടങ്ങിയവർ നേതൃത്വം നൽകി എ.ഇ.ഒ ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു നീക്കി