തൃശൂര്‍; സ്‌കൂള്‍ വാനിടിച്ച് എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശൂര്‍ വേലൂരിലാണ് സംഭവം. പണിക്കവീട്ടില്‍ രാജന്റേയും വിദ്യയുടേയും മകളായ ദിയയാണ് മരിച്ചത്.
സ്‌കൂള്‍ വാനില്‍ വീടിനു മുന്നില്‍ വന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ഇന്ന് നാല് മണിയോടെയാണ് സംഭവമുണ്ടായത്.
കുട്ടി വാനിന്റെ മുന്നിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു. വാനിടിച്ച് റോഡിലേക്ക് തെറിച്ചുവീണ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലക്കോട്ടുക്കര ഒയിറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ദിയ.
സ്‌കൂള്‍ വാനില്‍ വീടിനു മുന്നില്‍ വന്നിറങ്ങി, അതേ വാനിടിച്ച് എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം
ജൂലൈ 12, 2023