കുളങ്കര താലപ്പൊലി ഇന്ന്: എടപ്പാളിൽ ഗതാഗത നിയന്ത്രണം


എടപ്പാൾ: ശുകപുരം കുളങ്കര ഭഗവതീക്ഷേത്ര ത്തിലെ താലപ്പൊലിയുടെ ഭാഗമായി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ എടപ്പാളിൽ ഗതാഗതനി യന്ത്രണമേർപ്പെടുത്തിയതായി സി.ഐ. ബഷീർ ചിറക്കൽ അറിയിച്ചു. വട്ടംകുളം-എടപ്പാൾ റൂട്ടിൽ പൂർണമായും മറ്റു റോഡുകളിൽ ഭാഗികമായുമാ ണ് നിയന്ത്രണം.

സംസ്ഥാനപാതയിലൂടെ വരുന്ന ബസുകൾ ടൗണിൽ പ്രവേശിക്കാതെ മേല്പാലം വഴി പോകണം. പട്ടാമ്പി റോഡിലൂടെ വരുന്ന വാഹ നങ്ങൾ വട്ടംകുളത്തുനിന്ന് പഞ്ചായത്ത് ഓഫീസ് വഴിയും കുറ്റിപ്പാലവഴിയും നടുവട്ടമെത്തി തൃശ്ശൂർ റോഡിലേക്ക് പോകണം. 

പൊന്നാനിക്കുള്ളവ നടുവട്ടത്തുനിന്ന് അയിലക്കാട്, അംശക്കച്ചേരി വഴിയും കുറ്റിപ്പുറം ഭാഗത്തേക്കുള്ളവർ എടപ്പാൾ മേൽപ്പാലം വഴിയും പോകണം.

പൊന്നാനിയിൽനിന്ന് പട്ടാമ്പി റോഡിലേക്കു ള്ള വാഹനങ്ങളും ഇതേ റൂട്ടിൽ വട്ടംകുളമെത്തി പോകണം. പൊന്നാനിയിൽനിന്ന് കുറ്റിപ്പുറം, തൃ ശ്ശൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് നിയ ന്ത്രണമില്ല. 

പട്ടാമ്പി റോഡിൽ റോഡരികിൽ വാ ഹനങ്ങൾ നിർത്തിയിടരുത്. ക്ഷേത്രത്തിലേക്കിറങ്ങുന്ന പാതയോരത്തുള്ള സഫാരി മൈതാനിയിൽ വാഹന പാർക്കിങിനുള്ള സൗകര്യമൊരുക്കി യിട്ടുണ്ട്. അവിടെ മാത്രമേ വാഹനങ്ങൾ നിർത്തി യാടാൻ പാടുള്ളൂവെന്നും പോലീസ് അറിയിച്ചു.

Below Post Ad