പൊന്നാനി : ബിയ്യത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ പട്ടാമ്പി സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്
പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരായ പട്ടാമ്പി പൊന്നതാഴത്ത് വീട്ടിൽ അൻസിൽ, കീഴെടത്ത്പടി വീട്ടിൽ അതുൽ എന്നിവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഗുരുതര പരുക്ക് പറ്റിയ അതുലിനെ വിദഗ്ദ്ധ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു