എടപ്പാൾ: അടച്ചിട്ട സ്കൂൾ ഗേറ്റിന് മുകളിലൂടെ പുറത്തേക്ക് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.വട്ടംകുളം നെല്ലിശ്ശേരി ഐ എച്ച് ആർ ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അഫ്രസ് സിനാൻ (16) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം സ്കൂളിന്റെ പിറകുവശത്തെ അടച്ചിട്ട ഗേറ്റിനു മുകളിലൂടെ പുറത്ത് ചാടിയതിനെ തുടർന്ന് കാലിൽ പൊട്ടലുണ്ടായിരുന്നു.ഹൃദോഗി കൂടിയായ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വീട്ടിലേക്ക് തിരിച്ച് കൊണ്ട് വന്നതിന് ശേഷം അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം.എടപ്പാൾ ബിയ്യം സ്വദേശി എം എ അൻവറിന്റെ മകനാണ് മരിച്ച സിനാൻ.