ദില്ലി: വ്യാജ വിസ കേസിൽ കുറ്റിപ്പുറം സ്വദേശി ദില്ലിയിൽ അറസ്റ്റിൽ. കുറ്റിപ്പുറം സ്വദേശി മുജീബാണ് പിടിയിലായത്. വ്യാജ വിസ നൽകുന്ന റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്നാണ് ദില്ലി പൊലീസ് പറയുന്നത്.
വ്യാജ ഷെങ്കൻ വിസയുമായി ഒരാളെ കഴിഞ്ഞ ദിവസം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുജീബ് ഉൾപ്പെട്ട സംഘത്തിലേക്ക് പൊലീസ് അന്വേഷണം എത്തിയത്.
വിദേശത്ത് പോകാൻ താൽപര്യമുള്ളവരെ തട്ടിപ്പ് സംഘവുമായി ബന്ധിപ്പിക്കുന്ന ഏജന്റാണ് മുജീബെന്നാണ് ദില്ലി പൊലീസ് പറയുന്നത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് 49കാരനായ മുജീബിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.