കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പാലക്കാട് ഭൂരേഖ തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തു

 


പാലക്കാട്: കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പാലക്കാട് ഭൂരേഖ തഹസില്‍ദാരും പാലക്കാട് തഹസില്‍ദാരുടെ അധിക ചുമതല വഹിച്ചിരുന്നതുമായ വി. സുധാകരനെ സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. 

കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയത് ഗുരുതരമായ കൃത്യവിലോപമായതിനാലും കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റങ്ങളുടെ ലംഘനമായതിനാലും ഈ ജീവനക്കാരനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് അഭികാമ്യമല്ലാത്ത സാഹചര്യത്തിലും 1960-ലെ കേരള സിവില്‍ സര്‍വീസ്(തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1) ബി പ്രകാരം പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ വി. സുധാകരന്‍ അറസ്റ്റ് ചെയ്യപ്പെട്ട 2024 ജനുവരി 20 മുതല്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ ദിവസം പാലക്കാട് ഭൂരേഖാ തഹസീൽദാർ അരലക്ഷം രൂപ കൈക്കൂലി വാങ്ങവേയാണ് വിജിലൻസ് പിടിയിലായത്. ഹൈകോടതി ഉത്തരവുണ്ടായിട്ടും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് അര ലക്ഷം രൂപ കൈക്കൂലി വാങ്ങവെയാണ് ഭൂരേഖാ തഹസീൽദാറായ സുധാകരനെ പാലക്കാട് വിജിലൻസ് യൂനിറ്റ് കൈയോടെ പിടികൂടിയത്


Below Post Ad