സ്കൂട്ടറുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ വിദ്യാർത്ഥിനി ലോറി കയറി മരിച്ചു

 


ചാവക്കാട്: സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ വിദ്യാർത്ഥിനി ലോറി കയറി മരിച്ചു.

പുവ്വത്തൂർ കാഞ്ഞിര കുറ്റി അമ്പലത്തിന് സമീപം വെട്ടിയാറ മധുവിൻ്റെ മകൾ ദേവപ്രിയ(18)യാണ് മരിച്ചത്. ഗുരുവായൂർ എൽ എഫ് കോളേജ് വിദ്യാർത്ഥിനിയാണ്.

ഇന്ന് വൈകിട്ട് 6.30 ന് കോളേജിൽ നിന്നും എൻസിസി പരേഡ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.

മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ വിദ്യാർത്ഥിനിയുടെ തലയിലൂടെ പുറകെ വന്ന ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു

Below Post Ad