പാലക്കാട് ജില്ല കായികമേളയിൽ ചാലിശ്ശേരിയുടെ യദുകൃഷ്ണക്ക് പൊൻതിളക്കം

 



കൂറ്റനാട് :ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പോൾവാൾട്ട് താരമായ കെ.യു. യദുകൃഷ്ണ സ്വന്തം കരുത്തിലും ഉറച്ച മനസും കൊണ്ട്  കാറ്റിനൊപ്പം ചലിക്കുന്ന മുളത്തണ്ട് പിടിച്ച് ചാടിയ വിദ്യാർത്ഥി  പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത് സ്കൂളിനും ഗ്രാമത്തിനും ആഹ്ലാദമായി.

2023-ൽ കുന്നംകുളത്ത് നടന്ന കായികമേളയിൽ 2.80 മീറ്റർ ഉയരം മുളത്തണ്ട് ഉപയോഗിച്ച് ചാടിയാണ് ഏഴാം സ്ഥാനത്ത് എത്തിയത്. യദുവിൻ്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ, നടനും എം.പി. യുമായ സുരേഷ് ഗോപി തന്നെ ശ്രദ്ധിച്ചു. വിദ്യാർത്ഥിയുടെ പ്രതിഭ തിരിച്ചറിഞ്ഞ സുരേഷ് ഗോപി, 1.14,000 രൂപ വിലവരുന്ന ഫൈബർ പോൾ സ്കൂളിന് സമ്മാനിച്ചു.അതായിരുന്നു യദുവിൻ്റെ ജീവിതത്തിലെ വഴിത്തിരിവ്.

അതേ തണ്ട് ഉപയോഗിച്ച് യദു 3.50 മീറ്റർ ഉയരത്തിൽ ചാടി പാലക്കാട് ജില്ലാ കായികോൽസവത്തിൽ സീനിയർ പോൾവാൾട്ട് വിഭാഗത്തിൽ തുടർച്ചയായി രണ്ടാ വർഷവും സ്വർണം സ്വന്തമാക്കി. അതുമാത്രമല്ല കായികമേളയുടെ ദീപശിഖ പ്രയാണം നയിച്ചത് യദുവായിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റിൽ എറണാകുളത്ത് നടന്ന 69 മത് കേരള സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ-20 പുരുഷ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ യദു, ഒഡീഷയിലെ ദേശീയ ജൂനിയർ അത്‌ലറ്റിക് മൽസരത്തിൽ കേരളത്തിന് വേണ്ടി ഒമ്പതാമത് എത്തിയിരുന്നു.

 21 ന് ചൊവ്വാഴ്ച തിരുവനന്തപുരം വേദിയാകുന്ന സംസ്ഥാന കായികമേളയിൽ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് പോൾവാൾട്ടിലൂടെ ഉയരങ്ങളിലേക്ക് പറക്കാനുള്ള കഠിന പ്രയ്തനത്തിലാണ് യദു. 

 ചാലിശേരി സ്കൂളിൽ നിന്ന് സബ് ജൂനിയർ ബോയ്സ് ഹൈ ജെബിൽ പി.എസ് നിരജ്ഞൻ , ഷോട്ട് പുട്ട് സബ് ജൂനിയർ ഗേൾസ് സിയാ ഫാത്തിമ , ജൂനിയർ ബോയ്സ് പോൾ വാൾട്ടിൽ സി.എസ് അക്ഷയ് , സീനിയർ ഗേൾസ് പോൾ വാൾട്ടിൽ കെ.പി അനന്യ എന്നിവർ പാലക്കാട് ജില്ലക്ക് വേണ്ടി സംസ്ഥാന തലത്തിൽ മൽസരിക്കും.

സ്കൂളിലെ കായികാദ്ധ്യാപിക ഷക്കീല മുഹമ്മദ്, കോച്ച് ഉണ്ണികൃഷ്ണൻ , യു.പി .പി .ടി അദ്ധ്യാപകൻ ബിബിൻ എന്നിവരുടെ നേതൃത്വത്തിൽ യദുവിനും മറ്റു താരങ്ങൾക്കും മികച്ച പരിശീലനമാണ് നൽകുന്നത് എന്നാൽ യദുവിൻ്റെ മുന്നേറ്റം കൂടുതൽ ശക്തമാക്കാൻ പോൾവാൾട്ട് ബഡും 150LB കാർബൺ പോളും ആവശ്യമാണ്. ഇവ ഇല്ലാത്തത് പരിശീലനത്തെ ബാധിക്കുന്നുണ്ട്.

പ്ലസ് ടു വിദ്യാർത്ഥിയായ യദു, കോക്കൂർ മഠത്തിൻപുറം കുട്ടിയാട്ടിൽ ഉണ്ണികൃഷ്ണൻ–ശാലിനി ദമ്പതികളുടെ മകനാണ്.

കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനം നേടിയ യദുവിന് ഒന്നാം സ്ഥാനത്തേക്ക് എത്തുവാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിലാണ് സ്കൂളും ഗ്രാമവും


Tags

Below Post Ad