രാമനാട്ടുകരയിൽ ബസുകൾ തമ്മിൽ മത്സരയോട്ടത്തിൽ ശരീരത്തിലൂടെ ബസ് കയറി യുവതിക്ക് ദാരുണാന്ത്യം
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ രാമനാട്ടുകര പെരുമുഖം ജംക്ഷനിൽ ബസുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടയിൽ സ്‌കൂട്ടറിൽ തട്ടി പിന്നിൽ യാത്ര ചെയ്തിരുന്ന സ്ത്രീയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയും മരണപ്പെടുകയും ചെയ്തു.
പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു വരുന്നു. മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
#accident #BusAccident #ramanattukara #privatebus #BreakingNews