ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അവാർഡ് അക്ബർ ട്രാവൽസ് സി.എം.ഡി ഡോ.കെ.വി അബ്ദുൽ നാസറിന്
യു എ ഇ യുടെ മുൻ പ്രസിഡൻ്റും അബുദാബിയുടെ രാഷ്ട്ര ശില്പിയുമായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ നാമധേയത്തിലുള്ള അവാർഡ് പ്രവർത്തന മേഖലയിൽ അസാധരണ നേട്ടം കൈവരിച്ച വ്യക്തികൾക്കാണ് നൽകാറുള്ളത്.
മുൻ വർഷങ്ങളിൽ എം ഐ യൂസഫലിക്കും, ഡോ. ആസാദ് മൂപ്പനും അവാർഡ് നേടിയിട്ടുണ്ട്. 2005 ൽ ആരംഭിച്ച അവാർഡുകൾ 16 രാജ്യങ്ങളിൽ നിന്നുള്ള 92 പ്രഗത്ഭരെ അംഗീകരിച്ചുണ്ടുണ്ട്.
അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയിലൂടെ ഗൾഫിലേക്കുള്ള വ്യോമയാന മേഖലയിൽ നൂതന സൗകര്യങ്ങൾ കൊണ്ടുവന്നത് അടക്കുമുള്ള സേവനങ്ങൾക്കുള്ള അംഗീകാരമാണ് അക്ബർ ട്രാവൽസ് എം ഡി ഡോ.കെ വി അബ്ദുൽ നാസറിനുളള പുരസ്കാരം.
ഒക്ടോബർ 25 ന് ശനിയാഴ്ച്ച വൈകീട്ട് ഇൻഡോ–അറബ് കോൺഫെഡറേഷൻ കൗൺസിൽ (റെജി.) മഹാരാഷ്ട്ര ചാപ്റ്റർ – മുംബൈ–താനെ ഡിവിഷന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പുരസ്‌കാരം സമർപ്പിക്കും.