മലമ്പുഴ ഡാം വൃഷ്ട്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരോഴുക്ക് വർദ്ധിക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിച്ച് നിർത്തുന്നതിനായി മലമ്പുഴ ഡാമിന്റെ 4 സ്പിൽവേ ഷട്ടറുകൾ 20cm തുറന്നിട്ടുണ്ട്.
3100 ക്യൂസ്ക്സ് വെള്ളം കൽപാത്തി പുഴയിലൂടെ ഭാരതപ്പുഴയിലേക്ക് എത്തുന്നതാണ്. ഭാരതപ്പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഹെഡ് വർക്സ് സബ്ഡിവിഷൻ ) അറിയിച്ചു.