ഭാരതപ്പുഴയിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു, ഒരാളെ രക്ഷപ്പെടുത്തി, രണ്ടാമനായി തിരച്ചിൽ തുടരുന്നു

 



പാലക്കാട്‌ : ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാർത്ഥിയെ കാണാതായി. മാത്തൂർ ചുങ്കമന്ദം സ്വദേശികളായ വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പൊലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. 12.30 ഓടെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിലാണ് ഒഴുക്കിൽപെട്ടതെന്നാണ് വിവരം.

Below Post Ad