കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം

 




എരുമപ്പെട്ടി :കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. എരുമപ്പെട്ടി ആദൂര് കണ്ടേരി വളപ്പിൽ ഉമ്മർ മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് ദാരുണമായി മരിച്ചത്. 

ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ഒഴിഞ്ഞ കുപ്പി എടുത്തു കളിക്കുന്നതിനിടെ അടപ്പ് ഊരി വായിലിടുകയായിരുന്നു. ഇതേ തുടർന്ന് അടപ്പ് തൊണ്ടയിൽ കുടുങ്ങുകയും ചെയ്തു. ഉടനെ മരത്തങ്ങോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Below Post Ad