ഫുട്ബോൾ സ്റ്റേഡിയം
യാത്ര നല്ലൊരു അനുഭവമാണ്
തീർത്തും ബസ്സ് യാത്ര...
പ്രകൃതി അവളുടെ കണ്ണുനിരിനാൽ
അലങ്കരിപ്പിച്ച പച്ചപ്പിനെ
ആസ്വദിക്കണമെങ്കിൽ
ബസ്സിൽ തന്നെ സഞ്ചാരിക്കണം...
വിന്റോ സീറ്റ് കിട്ടുന്നവനാണ് സൗഭാഗ്യർ...
നൂറോളം ആളുണ്ടങ്കിലും
പന്തുകളിക്കാ മാത്രം സ്ഥലമുണ്ടെന്ന്
വിശ്വസിക്കുന്നതും
എത്ര നിറഞ്ഞാലും കേറിക്ക്
എന്ന് ഇടയ്ക്കിടെ പറയുന്നതുമായ
കിളിയാണ് ബസ്സിലെ പ്രധാന താരം...
ബസ്സിന്റെ ഉടമസ്ഥൻ താൻ ആണെന്ന്
വിശ്വസിച്ചു ഡോറിന്റെ പൊത്തിൽ
നിന്നു യാത്രക്കാർക്ക്
തലവേദന സൃഷ്ടിക്കുന്ന ഏട്ടന്മാരാണ്
അടുത്തതാരം...
പ്രായമോ! മതമോ! വിഷയമില്ലാതെ
പഞ്ചാരയടിക്കാൻ വരുന്ന
വ്യത്യസ്ത ഇനം ഇണ പ്രാവുകളും
അതുകണ്ട് പഴയ ഓർമ്മകൾ അയവിറക്കുന്നവരും
ബസ്സിലെ താരങ്ങൾ തന്നെ...
വ്യത്യസ്ത ഇനം ജീവികളുമായി
സഞ്ചരിക്കുന്ന ബസുകളെയും
അത് ഓടിക്കുന്ന ഡ്രൈവർമാരെയും
ആദരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു...
😄😄😄
അബു ഹുമൈദ് കൂറ്റനാട്