ചങ്ങരംകുളം: വല്ലിപ്പയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ വരുന്നതിനിടയിൽ പേരമകൻ വാഹനാപകടത്തിൽ മരിച്ചു. മാറഞ്ചേരി സ്വദേശി തൻസീദ്( 27) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ഏഴുമണിക്ക് കുന്നംകുളം കാണിപ്പയ്യൂരിൽ വച്ചാണ് അപകടം സംഭവിച്ചത്.
വളയംകുളം പള്ളിക്കുന്ന് ഞാലില്‍ മരണപ്പെട്ട പള്ളിക്കര വളപ്പിൽ കുഞ്ഞിപ്പ യുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ വരുന്നതിനിടയിൽ കുഞ്ഞിപ്പയുടെ മൂത്തമകളുടെ മകൻ തൻസീദ് തൃശ്ശൂരിൽ വച്ച് ബസ്സിൽ കയറിയിരുന്നു. എന്നാൽ ബസ് വരാൻ വൈകുമെന്ന് കണ്ട് തൻസീദ് ഉടൻ തന്നെ ഓട്ടോ വിളിച്ചുവരുകയായിരുന്നു.
കാണിപ്പയ്യൂരിൽ വെച്ച് പൂച്ച കുറുകെ ചാടി വെട്ടിച്ചതിനാലാണ് ഓട്ടോ മറ്റൊരു ബൈക്കിൽ ഇടിച്ചു അപകടം സംഭവിച്ചത്. അപകടത്തിൽ ചൂണ്ടൽ സ്വദേശി കളരിക്കൽ ഗോകുൽ (24 ) എന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം പറ്റിയ ഉടനെ ഇരുവരെയും കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൻസീദ് മരണപ്പെടുകയായിരുന്നു.
മയ്യത്ത് കബറടക്കാൻ തൻസീദിന്റെ വരവും കാത്തിരിക്കുന്നതിനിടെയാണ് തൻസീദിന്റെ മരണ വിവരം അറിയുന്നത് ഉടൻതന്നെ കബറടക്കം പൂർത്തിയാക്കി ബന്ധുക്കൾ ആശുപത്രിയിലേക്ക് തിരിച്ചു.