പട്ടാമ്പി :ലോക വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി പട്ടാമ്പിയിൽ മിനി മാരത്തോൺ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പട്ടാമ്പിയിലെ എല്ലാ മേഖലയിലുമുള്ള സ്ത്രീകളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഒരു മിനി മാരത്തോൺ നടത്തുക. പട്ടാമ്പി റോട്ടറി ക്ലബ്, റുസിയ ഹെൽത്ത് കെയർ, വണ്ടർ വുമൺ ഫിറ്റ്നസ് ക്ലബ് എന്നിവ സംയുക്തമായാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്.
പട്ടാമ്പി പാലത്തിനു സമീപത്തുള്ള റുസിയ ഫേർട്ടിലിറ്റി സെന്ററിൽ നിന്നും കാലത്ത് 6.30ന് മാരത്തോൺ തുടങ്ങും. രാവിലെ 9 മണിക്ക് രണ്ടര കി.മീറ്റർ അകലെയുള്ള മേലെ പട്ടാമ്പി വുമൺ ഫിറ്റ്നസ് ക്ലബ്ബിന് സമീപം അവസാനിക്കും.
തുടർന്ന് വ്യത്യസ്ത തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ ആദരിക്കും. ഇന്റർനാഷണൽ സെർട്ടിഫൈഡ് ഇൻസ്ട്രക്ടർ ആയ സൈൻ ആതിര സംസാരിക്കും.
രണ്ട് കാറ്റഗറികളായി നടക്കുന്ന മിനി മാരത്തോണിന് നടന്നുകൊണ്ടും, ഓടിക്കൊണ്ടും സ്ത്രീകൾക്ക് പങ്കെടുക്കാവുന്നതാണ്.
30 വയസ്സിനു മുകളിലുള്ള സ്ത്രീകൾ, 30-50 വയസ്സിനു ഇടയിൽ ഉള്ള സ്ത്രീകൾ 50 വയസ്സിനു മുകളിലുള്ളവർ എന്ന രീതിയിൽ ആയിരിക്കും മാരത്തോൺ.
മൂന്ന് വിഭാഗങ്ങളിലായി ആദ്യ സ്ഥാനം ലഭിക്കുന്നവർക്ക് 5000 രൂപ ക്യാഷ് പ്രൈസ്, രണ്ടാം സ്ഥാനം നേടുന്നവർക്ക് 3000 രൂപ, മൂന്നാം സ്ഥാനം നേടുന്നവർക്ക് 2000 രൂപ, പങ്കെടുക്കുന്നവർക്ക് എല്ലാവർക്കും സർട്ടിഫിക്കറ്റ്, മെഡൽ എന്നിവയും ഉണ്ടായിരിക്കും.
സംഘാടകസമിതി ഭാരവാഹികളായ ഡോ.രേഖ കൃഷ്ണൻ, മാലിനി ബാലസുബ്രഹ്മണ്യൻ, ഡോ. ബുഷറ മജീദ്, നിഷ അജ്മൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8129780055 വാട്സ് ആപ്പിൽ സന്ദേശമയക്കാം.
സ്വലേ - swale