മണ്ണാർക്കാട് കരിമ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേരിൽ രണ്ട് പേർ മരണപ്പെട്ടു.
പാറക്കൽ സ്വദേശിനി റിസ്വാനയും (19) ചെറുമല സ്വദേശിനി ദീമ മെഹ്ബയും ( 19) എന്നിവരാണ് മുങ്ങിമരിച്ചത്. പുത്തൻ വീട്ടിൽ ബാദുഷ ( 17 ) യാണ് ചികിത്സയിലുള്ളത്.
മണ്ണാർക്കാട് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.കാരാക്കുർശ്ശി ഗ്രാമപഞ്ചായത്തിലെ അരപ്പാറയിലുള്ള കുട്ടികളാണ് മൂന്നുപേരും. ജേഷ്ഠാനുജന്മാരുടെ മക്കളാണ് അപകടത്തിൽ പെട്ടത്.
പുഴക്ക് സമീപം തോട്ടം വാങ്ങിയതിൽ എത്തിയതായിരുന്നു മൂന്നുപേരും. അവിടെനിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയിൽ മുങ്ങിയത്.
നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്ക് കയറ്റി വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും
രണ്ട് കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല
update:
കരിമ്പുഴയില്‍ വെള്ളത്തിലകപ്പെട്ട 3 പേരും മരണപ്പെട്ടു