ചങ്ങരംകുളം: ഒതളൂരില്‍ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം ചെര്‍ളയം ബദനി സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയും മുപ്പത്തില്‍ പവദാസിന്റെ മകളുമായ നിവേദ്യ(15)ആണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളത്തെ സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
SSLC പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തിലാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്നും കിട്ടിയ ആത്മഹത്യ കുറിപ്പിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും പോലീസ് അറിയിച്ചു. മെയ് എട്ടിനാണ് SSLC ഫലം പ്രഖ്യാപിക്കുന്നത്.
വെള്ളിയാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം. ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.മാതാവ് റീന. സഹോദരി ആദിത്യ