കുറ്റിപ്പുറത്ത് ഭാരതപുഴയോരത്തെ പുല്‍ക്കാടുകള്‍ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു

 


കുറ്റിപ്പുറം: മഞ്ചാടിയില്‍ പുഴയുടെ ഓരത്തെ പുല്‍ക്കാടുകള്‍ക്കാണ് തീപിടിച്ച് ഒരാൾ മരിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്. 

45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Below Post Ad