എടപ്പാളിൽ ബൈക്കും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

 



എടപ്പാൾ: അണ്ണക്കംപാടിൽ ബൈക്കും കെ എസ് ആർ ടി സി യും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എറവക്കാട് ഞാറക്കുന്ന് സ്വദേശി നിധിൻ (30) ആണ് മരണപ്പെട്ടത്. 

വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവ്. ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ നിധിനെ എടപ്പാൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം എടപ്പാൾ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags

Below Post Ad