കുറ്റിപ്പുറം മഞ്ചാടിയിലെ തീപിടുത്തത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

 


കുറ്റിപ്പുറം:  മഞ്ചാടിയിലെ തീ പിടുത്തത്തിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് തവനൂർ തൃപ്പാല്ലൂർ സ്വദേശി അച്യുതാനന്ദൻ (58) എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.മൃതദേഹത്തിന് അരികിൽ നിന്ന് ലഭിച്ച ഫോൺ നമ്പർ വഴിയുള്ള അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്

ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് കുറ്റിപ്പുറം മഞ്ചാടിയില്‍ പുഴയുയോരത്തെ പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുന്നതിനിടെയാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ വിവരം ലഭിക്കുമെന്ന് പോലീസ് പറക്കും

Below Post Ad