കപ്പൂരിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായി പത്രപ്രവർത്തകൻ അലി കുമരനെല്ലൂരിന് രണ്ടാമൂഴം

 


കുമരനെല്ലൂർ : കപ്പൂർ പഞ്ചായത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായി പത്രപ്രവർത്തകൻ അലി കുമരനെല്ലൂരിന് രണ്ടാമൂഴം

ദീർഘ കാലമായി 'ചന്ദ്രിക' ലേഖകനായി പ്രവർത്തിക്കുന്ന അലി കുമരനല്ലൂർ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പഞ്ചായത്തിലെത്തുന്നു.

കപ്പൂർ പഞ്ചായത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകിയാണ് ഇത്തവണ അലി കുമരനല്ലൂരിനെ വോട്ടർമാർ തെരഞ്ഞെടുത്തത്. ത്രികോണ മത്സരത്തിൽ എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ ഗഫൂർ കാരശ്ശേരിയ 352 വോട്ടിൻ്റെ ദൂരിപക്ഷത്തിലാണ് കുമരനല്ലൂർ വാർഡിൽ പരാജയപ്പെടുത്തിയത്. ബി.ജെ.പി നേടിയത് 25 വോട്ട്.

2015ലെ കന്നിയങ്കത്തിൽ മാരായംകുന്ന് വാർഡിനെ പ്രതിനിധികരിച്ചാണ് പഞ്ചായത്ത് അംഗമായത്. 

തൃത്താല മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടാണ് അലി കുമരനല്ലൂർ. പൊതുസമൂഹത്തിനായി വർഷങ്ങളോളം നിശബ്ദമായി പണിയെടുത്ത ഒരു പൊതു പ്രവർത്തകന്റെ ജീവിതത്തിന് ലഭിച്ച അംഗീകാരവും ആദരവുമാണ് ഈ മിന്നും വിജയം


 

Below Post Ad