ചങ്ങരംകുളം : ചിറവല്ലൂരിൽ വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചിറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന(17 )യാണ് മരിച്ചത്. പൂക്കരത്തറ ദാറുൽ ഹിദായ സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.
കഴിഞ്ഞദിവസം രാത്രി വീട്ടിൽ വച്ചാണ് പൊള്ളലേറ്റത്. ഉടൻതന്നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നാണ് മരണപ്പെട്ടത്.
അമ്മ : ഷേർളി.സഹോദരങ്ങൾ:- ഷംന , സജ്ന.
