ഞാങ്ങാട്ടിരിയുടെ റാണി ഇനി തൃത്താലയുടെ റാണി

 


തൃത്താല:തദ്ദേശ തിരഞ്ഞെടുപ്പിൽ കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷിയായ തൃത്താല ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് ഞാങ്ങാട്ടിരി സെന്ററിൽ ഐക്യ ജനാധിപത്യ മുന്നണി ഔദ്യോഗിക സ്ഥാനാർഥി ഇ. റാണി ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

കോൺഗ്രസ്സ് സ്ഥാനാർഥിയായ ഇ. റാണിക്ക് 243 വോട്ടുകൾ ലഭിച്ചപ്പോൾ, കോൺഗ്രസ്സ് വിമതസ്ഥാനാർഥിയായി മത്സരിച്ച സക്കീന ഫിറോസ് 242 വോട്ടുകൾ നേടി. പോസ്റ്റൽ വോട്ടിലൂടെ ലഭിച്ച നിർണായകമായ ഒരൊറ്റ വോട്ട് തന്നെയാണ് ഇ. റാണിയുടെ വിജയം ഉറപ്പിച്ചത്.

ശക്തമായ മത്സരം നടന്ന വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥിക്ക് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടേണ്ടി വന്നു. സി പി ഐ എം സ്ഥാനാർഥിയായ സജ്‌ന റസാക്ക് 148 വോട്ടുകൾ മാത്രമാണ് നേടിയത്. ബി ജെ പി സ്ഥാനാർഥി പദ്മിനി 85 വോട്ടുകൾ നേടി.

കോൺഗ്രസ്സ് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്കുകളുടെ പശ്ചാത്തലത്തിൽ, ഒരു പ്രമുഖ നേതാവിന്റെ നേതൃത്വത്തിലാണ് ഇവിടെ വിമത സ്ഥാനാർഥിയെ രംഗത്തിറക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്.

എന്നാൽ, എല്ലാ വെല്ലുവിളികളും അതിജീവിച്ച്, ശക്തമായ രാഷ്ട്രീയ മത്സരത്തിനിടയിലും വിജയം സ്വന്തമാക്കിയ കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികൂടിയായ റാണിയുടെ നേട്ടം തൃത്താല രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടുകയാണ്.

ഞാങ്ങാട്ടിരികാരുടെ റാണി — ഇനി തൃത്താലയുടെ റാണി.

ഒറ്റ വോട്ടിന്റെ ജയവും വലിയ രാഷ്ട്രീയ സന്ദേശമാവുകയാണ്.

Below Post Ad