ആറങ്ങോട്ടുകരയിൽ വാഹനാപകടം : മൂന്ന് പേർക്ക് പരിക്ക്

 


ദേശമംഗലം :  ആറങ്ങോട്ടുകര പഴയ സത്യം ടാക്കീസിന് പരിസരത്തു വച്ച് ഓട്ടോയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

         ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന ദേശമംഗലം വെസ്റ്റ് പല്ലൂർ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കല്ലിങ്ങൽ വീട്ടിൽ വിജയകുമാർ ( 53 ) മകൻ വിഷ്ണു ( 23 ) കാറിൽ സഞ്ചരിച്ചിരുന്ന എറണാകുളം സ്വദേശിക്കുമാണ് പരിക്കുപറ്റിയത്. പരിക്ക് പറ്റിയവരെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് തൃശ്ശൂർ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


             മിഷനറി ടെക്നീഷ്യന്മാരായ വിജയകുമാറും മകൻ വിഷ്ണുവും ജോലി ആവശ്യാർത്ഥം ദേശമംഗലത്തു നിന്നും എടപ്പാൾ ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. എതിർ ദിശയിൽ നിന്നും വന്ന എറണാംകുളം സ്വദേശി ഓടിച്ച കാറാണ് അപകടം വരുത്തിവെച്ചത്. ഇടിയുടെ അഗാധത്തിൽ റോഡ് സൈഡിലുള്ള ശൗര്യം പറമ്പിൽ ഹസ്സൻകുട്ടി എന്നയാളുടെ വീടിന് മുകളിലേക്ക് ഓട്ടോറിക്ഷ വീഴുകയും വീടിൻറെ മേൽക്കൂര മേഞ്ഞ ഷീറ്റുകൾ തകരുകയും ചെയ്തിട്ടുണ്ട്.


            ഇന്ന് കാലത്ത് 8. 30 തോടുകൂടി നടന്ന അപകടത്തിൽ ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. കാറിൽ ഡ്രൈവറെ കൂടാതെ മറ്റാരും ഉണ്ടായിരുന്നില്ല.

Below Post Ad