തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി പരാതി

 


പട്ടാമ്പി-ഗുരുവായൂർ സംസ്ഥാന പാതയിൽ കൂറ്റനാട് ജാറം പള്ളിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നു.

റോഡിനു സമീപം ഉള്ള ഒഴിഞ്ഞ പ്രദേശത്ത് ജലസേചന വകുപ്പും, പി.ഡബ്ല്യൂ ഡി.വകുപ്പും അവരുടെ വർക്കുകളിൽ വരുന്ന അധിക മണ്ണ് നിക്ഷേപിച്ചിരുന്നു. അതിന്റെ മറവിൽ ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ,മരുന്ന് കുപ്പികൾ,വെള്ളം ബോട്ടിലുകൾ എന്നിവ നിർബാധം കൊണ്ടു വന്ന് തള്ളുകയാണ്.

വെള്ളക്കെട്ട് മൂലം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശം ആണിത്.മഴ പെയ്യുമ്പോൾ ഈ മാലിന്യങ്ങൾ വെള്ളത്തിലൂടെ ഒലിച്ചു പോയി കിണറുകളിലും തോടുകളിലും ചേരുകയും,സാംക്രമിക രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും.

അധികാരികൾ എത്രയും പെട്ടെന്ന് ഇത് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മാലിന്യങ്ങളിൽ നിന്നും സിറിഞ്ച് എടുത്തു കൊണ്ടുവന്ന് കുട്ടികൾ കളിക്കുന്നതായും നാട്ടുകാർ പറയുന്നു.

Tags

Below Post Ad