കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു ;ഡ്രൈവർ വെന്ത് മരിച്ചു

 


കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരു മരണം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കോനാട് ബീച്ചിന് സമീപത്താണ് അപകടം നടന്നത്. 

തീയും പുകയും പടരുന്ന നിലയിലാണ് കാര്‍ അതുവഴി വന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഊരാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 

വാഹനം നിര്‍ത്തിയ ഉടനെ കാര്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ച് തീ ആളി പടരുകയായിരുന്നെന്നും സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു.

ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കെ.എല്‍ 54 എ4 218 നമ്പറിലുള്ള കാറാണ് കത്തിയത്.



Below Post Ad